മാഹി:കേരള സർവോദയ സംഘം വൈസ് പ്രസിഡന്റ് പവിത്രൻ തില്ലങ്കേരി നയിക്കുന്ന കെ.പി.എ.റഹിം മാസ്റ്റർ സ്മൃതി പദയാത്ര പുത്തലം ക്ഷേത്രാങ്കണത്തിൽ ആരംഭിച്ചു. കെ.പി.എ.റഹിം മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കണ്ണൂർ സർവോദയ സംഘത്തിന്റെ നേതൃത്വത്തിൽ അദ്ദേഹം മൃത്യുവരിച്ച പുത്തലം ക്ഷേത്രത്തിലെ അരയാൽ തറയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തിയതിനു ശേഷമാണ് പാനൂരിലേക്ക് സ്മൃതി പദയാത്ര പുറപ്പെട്ടത്.
പാലക്കാട് ജില്ല സർവോദയ സംഘം പ്രസിഡന്റ് വിളയോട് വേണുഗോപാൽ സ്മൃതി പദയാത്ര ഉദ്ഘാടനം ചെയ്തു. ഐ.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.കുഞ്ഞികൃഷണൻ മാസ്റ്റർ, ടി.പി.ആർ.നാഥ്, ഫാ.സ്‌കറിയ,
എ.കെ. സുരേശൻ മാസ്റ്റർ, സി.വി.രാജൻ മാസ്റ്റർ, സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ, രാജൻ, നോഹരൻ, രതി, പി.പി.വിനോദൻ,കെ.രാധാകൃഷ്ണൻമാസ്റ്റർ, നമ്പീശൻ മാസ്റ്റർ, പി.ടി.രത്‌നാകരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.