തലശ്ശേരി:കതിരൂർ അഞ്ചാംമൈൽ തരുവണ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പ്രശ്‌ന പരിഹാര കർമ്മങ്ങളും പുന:പ്രതിഷ്ഠാവാർഷികവും ഇന്ന് മുതൽ 17 വരെ നടക്കും. തന്ത്രി ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മൂന്ന് ദിവസങ്ങളിലായി തുടരും.
തലശ്ശേരിയിൽ മെഗാ ഫ്‌ളവർ ഷോ 16 മുതൽ
തലശ്ശേരി: തലശ്ശേരി മെഗാഫ്‌ളവർ ഷോ 16 മുതൽ 27 വരെ നടക്കുമെന്ന് സംഘാടകരായ ടി.കെ. മുഹമ്മദ് ഷാഫി.എ ടി ഫിൽഷാദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തലശ്ശേരി സിറ്റി സെന്റർ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ ജർമ്മൻ രീതിയിലുള്ള പവലിയനാണ് ഒരുക്കിയിട്ടുള്ളത്.
കൺസ്യൂമർ എക്‌സപോ, മോട്ടോർ എക്‌സപോ, അന്തർദേശീയ പക്ഷികളുടെ പ്രദർശനം. കൂടാതെ പ്രമുഖ നേഴ്‌സറികളുടെ വില്പന സ്റ്റാളുകൾ .കാർഷിക പ്രദർശനം, വീട്ടുപകരണങ്ങളും ഫർണിച്ചറുകളം മിതമായ നിരക്കിൽ ലഭ്യമാകുന്ന സ്റ്റാളുകളും ഭക്ഷ്യമേള, സർക്കാർ, അർദ്ധ സർക്കാർ പവലിയനുകൾ, മെഗാഷോ, ഗാനമേളകൾ, ഇശൽ സ;ന്ധ്യകൾ. കോമഡി നൈറ്റ് നൃത്തനൃത്ത്യങ്ങൾ .പായസ മത്സരം. മൈലാഞ്ചി മത്സരം.കുട്ടികളുടെ ഫാഷൻ ഷോ.കുട്ടികളുടെയും മുതിർന്നവരുടെയും മത്സരങ്ങൾ, എരഞ്ഞോളി മൂസ അനുസ്മരണവും മൂസ പാട്ടുകളുടെ പ്രത്യേക കരോക്കെ ഗാനാലാപന മത്സരവും നടക്കും. എല്ലാ ദിവസവും പ്രദർശന നഗരിയിൽ നറുക്കെടുപ്പും സമ്മാന വിതരണവുമുണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു.മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന ടിക്കറ്റ്. വാർത്താ സമ്മേളനത്തിൽ കെ.ടി.ജംഷീർ . അമൽ എന്നിവരും പങ്കെടുത്തു.