പാനൂർ: റോഡരികിലെ സ്‌ഫോടനത്തിൽ സ്ത്രീക്ക് പരിക്കേറ്റു. ചെറുപ്പറമ്പിലെ വലിയ പറമ്പത്ത് അനിത (48) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. പതിവുപൊലെ വീടിന് മുന്നിലുള്ള റോഡിന്റെ മുൻ ഭാഗം തൂത്തുവാരി മാലിന്യങ്ങൾ കൂട്ടിയിട്ട് തീ കത്തിച്ചപ്പോഴാണ് സ്‌ഫോടനം നടന്നത്. കണ്ണിന് പരിക്കേറ്റ അനിതയെ പരിയാരം ഗവ. മെഡിക്കൽ കേളേജിൽ പ്രവേശിപ്പിച്ചു. റോഡിൽ ബോംബ് ഉപേക്ഷിച്ച് പോയതാവാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.