plastic

കണ്ണൂർ : നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്താൽ ഇന്ന് മുതൽ കടുത്ത പിഴ നൽകണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും കാമറക്കണ്ണുകൾ നിങ്ങൾക്ക് പിന്നാലെയുണ്ട്.. പിടിവീണാൽ കുടുങ്ങുമെന്നുറപ്പ്. ബോധവൽക്കരണത്തിന്റെ ഭാഗമായി പിഴ ഈടാക്കുന്നതിന് 15 ദിവസം നൽകിയ ഇളവ് ഇന്നലെ അർദ്ധരാത്രിയോടെ അവസാനിച്ച സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് അധികൃതർ നീങ്ങുന്നത്..

ജനം സഹകരിക്കുന്നുണ്ടെന്ന് വ്യാപാരികൾ

ബദൽ എവിടെ

പിഴ ഈടാക്കി തുടങ്ങുമ്പോഴും ബദൽ സംവിധാനങ്ങൾ സംബന്ധിച്ച അവ്യക്തത തുടരുകയാണ്..ബദൽ സൗകര്യങ്ങളുടെ കുറവ് ഇപ്പോഴും നികത്തിയിട്ടില്ല. ബദൽ സംവിധാനം പൂർണമായി നടപ്പിൽ വരുന്നതുവരെ പിഴ ഈടാക്കുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന ആവശ്യമാണ് വ്യാപാരികൾ മുന്നോട്ടുവെക്കുന്നത്

പ്ലാസ്റ്റിക് നിരോധനത്തോട് ജനങ്ങൾ പൂർണമായും സഹകരിക്കുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. സാധനങ്ങൾ വാങ്ങാനെത്തുന്നവർ, സാധനം കൊണ്ടുപോകാൻ തുണിസഞ്ചി പോലുള്ളവ കൈയിൽ കരുതുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു ബോധവത്കരണം ഇതിനകം തന്നെ ഉണ്ടായിട്ടുണ്ടെന്ന് വേണം കരുതാൻ.

നിരോധനം വന്നത് ജനുവരി ഒന്നിന്

ജനുവരി ഒന്നിനാണ് പ്ലാസ്റ്റിക് നിരോധനം സംസ്ഥാനത്ത് നടപ്പിലാക്കിയത്. എന്നാൽ ബദൽ സംവിധാനങ്ങളുടെ കുറവും ബോധവത്കരണത്തിനും കൂടി വേണ്ടിയാണ് ആദ്യത്തെ 15 ദിവസം ഇക്കാര്യത്തിൽ ഇളവ് നൽകിയത്. ഈ കാലയളവ് വരെ പിഴ ഈടാക്കേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം.

ആദ്യഘട്ടം പിഴ പതിനായിരം, പിന്നെ കാൽലക്ഷം, അരലക്ഷം,:

ആദ്യഘട്ടത്തിലെ നിയമലംഘനത്തിന് 10000 രൂപയും രണ്ടാംഘട്ടത്തിലെ നിയമലംഘനത്തിന് 25000 രൂപയും പിഴ ഈടാക്കും.. മൂന്നാമതും നിയമലംഘനം നടത്തുകയാണെങ്കിൽ 50000 രൂപയായിരിക്കും പിഴ നൽകേണ്ടി വരിക. വീണ്ടും നിയമലംഘനം ശ്രദ്ധയിൽ, ഏത് സ്ഥാപനമാണോ നിയമം ലംഘിക്കുന്നത് ആ സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കും. കലക്ടർമാർ, സബ്ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, തദ്ദേസസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ എന്നിവർക്കാണ് പിഴ ഈടാക്കാനുള്ള അധികാരം നിലവിൽ നൽകിയിട്ടുള്ളത്.

.