കണ്ണൂർ: ഭിന്നശേഷി കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി നടത്തുന്ന ബോധവത്ക്കരണ യജ്ഞമായ പ്രത്യാശയുടെ മൂന്നാം ഘട്ടം ഇന്ന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.ഡോക്ടർമാരുടെ സംഘം ഭിന്നശേഷികുട്ടികളുടെ പ്രശ്‌നങ്ങൾ വിലയിരുത്തി വേണ്ട മാർഗ നിർദേശങ്ങൾ നൽകും.ഗർഭസ്ഥ ശിശുവിൽ കണ്ടു വരുന്ന ജനിതകമായ രോഗാവസ്ഥകൾ കണ്ടെത്താനുള്ള പരിശോധനകളെ കുറിച്ച് ബോധവത്കരണ ക്ലാസും നടക്കും. കാഞ്ഞിരോട് തണൽ സെന്ററിൽ ഉച്ചയ്ക്ക് 2.30ന് അസി. കളക്ടർ ഡോ. ഹാരിസ് റഷീദ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ റേഞ്ച്‌ െഎ.ജി സേതുരാമൻ മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ ഡോക്ടർമാരായ പി. ഷൈജസ്, സിമികുര്യൻ, സംഗീത എന്നിവർ സംബന്ധിച്ചു.