കാഞ്ഞങ്ങാട്: പരിഷ്‌കരിച്ച തയ്യൽ തൊഴിലാളി നിയമം ഉടൻ നടപ്പിൽ വരുത്തണമെന്നും വിവാഹ ധനസഹായം 10,000 രൂപയാക്കണമെന്നും പ്രസവാനുകൂല്യം ഗവൺമെന്റ് കുടിശ്ശികയായ 13,000 രൂപ ഉടൻ അനുവദിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന ആൾ കേരള ടെയ്ലേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.എ) കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കുന്നുമ്മൽ എൻ.എസ്.എസ് മന്ദിരത്തിൽ സമ്മേളനം ജില്ലാ പ്രസിഡന്റ് കെ. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. യു. ഓമന അദ്ധ്യക്ഷത വഹിച്ചു. കെ.വി. കുഞ്ഞിരാമൻ, വി.എം. ബാലകൃഷ്ണൻ നായർ, കെ. ശശിധരൻ, എ.കെ. ഇന്ദിര, കെ. ലത, സി. ലളിത, കെ. വിനു, എം. ശ്രീനു എന്നിവർ പ്രസംഗിച്ചു