കാഞ്ഞങ്ങാട്:തെക്കേവെള്ളിക്കോത്ത് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാന തെയ്യംകെട്ടിനുള്ള കന്നികലവറ നിർമ്മാണം ബുധനാഴ്ച തുടങ്ങും. രാവിലെ ഒൻപതിന് കലവറയ്‌ക്കുള്ള കുറ്റിയടിക്കൽ ചടങ്ങ് നടക്കുമെന്ന് ആഘോഷ കമ്മറ്റി ചെയർമാൻ കോടോത്ത് വേണുരാജ് നമ്പ്യാരും ജനറൽകൺവീനർ ടി.പി.കുഞ്ഞിക്കണ്ണനും അറിയിച്ചു. മാർച്ച് 20,21,22 തിയതികളിലായാണ് തെയ്യംകെട്ട്.