തൃക്കരിപ്പൂർ: കുട്ടമത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം നവീകരണ കലശവും കളിയാട്ട മഹോത്സവവും 25 ,26 29 ,30 തിയതികളിൽ വിവിധ കലാസാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ നടക്കും.കളിയാട്ടത്തിന്റെ ഭാഗമായുള്ള അടയാളം കൊടുക്കൽ ചടങ്ങ് നടന്നു. 25 ന് ആചാര്യവരവേൽപ്പ് നടക്കും. 26 ന് പ്രസാദവിതരണം. വൈകീട്ട് അഞ്ചുമണിക്ക് വത്സൻ പിലിക്കോടിന്റെ പ്രഭാഷണം എന്നിവ നടക്കും.26 ന് വൈകീട്ട് ഏഴുമണിക്ക് പ്രാദേശിക കലാകാരന്മാരെ അണിനിരത്തിയുള്ള കലാസന്ധ്യ അരങ്ങേറും. 29 ന് 7 മണിക്ക് ഗുരുദൈവ പൂജകൾ, തുടർന്ന് ബാലീശ്വരന്റെ വെള്ളാട്ടം അരങ്ങിലെത്തും.30 ന് പുലർച്ചെ നാലുമണിക്ക് പൊട്ടൻദൈവം, എട്ടരയ്ക്ക് ബാലീശ്വരൻ കെട്ടിയാടും. തുടർന്ന് രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തത്തി, മടയിൽചാമുണ്ഡി ഗുളികൻ എന്നീ തെയ്യക്കോലങ്ങൾ ഭക്തർക്ക് അനുഗ്രഹം ചൊരിയും.ഉച്ചയ്‌ക്ക് അന്നദാനവും ഉണ്ടായിരിക്കും.