കതിരൂർ : വിദ്യാഭ്യാസ യോഗ്യതകൾക്കനുസരിച്ച് തൊഴിൽ ലഭ്യമാക്കിയാൽ മാത്രമേ പട്ടികജാതി പട്ടികവർഗ വിഭാഗക്കാരെ മറ്റുള്ളവർക്കൊപ്പം ഉയർത്താൻ കഴിയൂ എന്ന് പട്ടികജാതി പട്ടികവർഗക്ഷേമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കതിരൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന ആൺകുട്ടികൾക്കുള്ള പ്രീ മെട്രിക് ഹോസ്റ്റലിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
എ എൻ ഷംസീർ എം .എൽ. എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പട്ടിക ജാതി ഓഫീസർ കെ .കെ. ഷാജു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടി .ടി. റംല, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ്, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷിമി, കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഷീബ, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ, ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. രാഗേഷ്, എന്നിവർ പ്രസംഗിച്ചു.