തൃക്കരിപ്പൂർ: തൃക്കരിപ്പൂർ സെന്റ് പോൾസ് ഇടവക പള്ളി തിരുനാളിന് നാളെ വൈകുന്നേരം 5.30 ന് ഇടവക വികാരി ഫാദർ ജോസഫ് തണ്ണിക്കോട്ട് കൊടിയേറ്റും. തുടർന്ന് ജപമാലയും നൊവേനയും. ദിവ്യബലിക്ക് പിലാത്തറ ഫൊറോനാ വികാരി ഡോ. ജോയ് പൈനാടത്ത് മുഖ്യകാർമികത്വം വഹിക്കും. 18 ന് വൈകുന്നേരം 5.30ന് ജപമാലയും നൊവേനയും ദിവ്യബലിയും. കാഞ്ഞങ്ങാട് ഫൊറോനാ വികാരി ഫാദർ തോംസൺ കൊട്ടിയത്ത് മുഖ്യകാർമികനാവും.
രാത്രി ഏഴിന് തൃക്കരിപ്പൂർ ടൗണിലേക്ക് പ്രദക്ഷിണം. തുടർന്ന് പള്ളിയിൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം. 19 ന് തിരുനാൾ ദിനത്തിൽ രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹബലിക്ക് കണ്ണൂർ രൂപാതാ വികാരി ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത് മുഖ്യകാർമ്മികത്വം വഹിക്കും. പയ്യന്നൂർ കണ്ടോത്ത് സെന്റ് തോമസ് പള്ളി വികാരി ഫാ. ജോൺ മുല്ലക്കര വചന ചിന്തനം നടത്തും. ഉച്ചയ്‌ക്ക് സ്‌നേഹവിരുന്നും വൈകുന്നേരം ഇടവകാംഗങ്ങളുടെ കലാപരിപാടികളും.