രാജപുരം: രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ കൊട്ടോടിയിലെ ജാഷിറ (26 ) നാല് വയസുള്ള മകനേയും ഇടുക്കി വാഗമണിലെ റീസോർട്ടിൽ നിന്ന് രാജപുരം പൊലീസ് കണ്ടെത്തി. യുവതിയുടെ കാമുകൻ പനത്തടി സ്വദേശിയായ യുവാവ്, ഭർതൃമതിയെ കാറിൽ കയറ്റി കൊണ്ടുപോയ യൂത്ത് കോൺഗ്രസ് നേതാവ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി ആറിനാണ് യുവതിയെയും കുഞ്ഞിനേയും നേതാവ് കാറിൽ കയറ്റി കൊണ്ടുപോയത്. പൊലീസ് അനേഷിക്കുന്നുവെന്ന് അറിഞ്ഞു നേതാവ് യുവതിയെ തൃശൂരിലെ വീട്ടിലും പിന്നീട് ഇടുക്കിയിലെ ബന്ധുവീട്ടിലും മാറി മാറി താമസിപ്പിച്ചു. കട്ടപ്പനയിൽ നിന്നാണ് വാഗമണിലെ റീസോർട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചത്. യൂത്ത് കോൺഗ്രസ് നേതാവ് സംഭവദിവസം മുതൽ മൊബൈൽ ഫോൺ ഓഫ് ചെയ്തുവെച്ചിരുന്നു.
പിന്നീട് ഇയാളും ബന്ധുക്കളും തമ്മിൽ മൊബൈൽ ഫോണിൽ സംസാരിച്ചത് മനസിലാക്കി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് രാജപുരം പൊലീസ് ഇടിക്കിയിലെ റീസോർട്ടിൽ എത്തിയത്. യുവതിയെ കണ്ടെത്താൻ ഗ്രേഡ് എസ്.ഐ ഷറഫുദ്ദീന്‍, സിവില്‍പൊലീസ് ഓഫിസര്‍മാരായ ഗോപകുമാര്‍, സരിത എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഇവർ തൃശൂർ, ഇടുക്കി പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുകയും വാഗമണിലെ റിസോർട്ടിൽ പരിശോധന നടത്തുകയും ചെയ്താണ് യുവതിയെയും കൂടെയുള്ളവരെയും കസ്റ്റഡിയിലെടുത്തത്.രാജപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ച യുവതിയെ ഹൊസ്ദുർഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യില്‍ ഹാജരാക്കി. യുവതിയെ ഉമ്മയുടെ കൂടെയും കുട്ടിയെ ഭര്‍ത്താവിന്റെ കൂടെയും വിട്ടയച്ചു.
സ്വന്തം ഇഷ്ടപ്രകാരം പോയതെന്നാണ് യുവതി കോടതിയില്‍ പറഞ്ഞത്. കോടതി മുറിയില്‍ യുവതിയുടെ മാതാവ് ബോധംകെട്ട് വീണു. റാണിപുരത്തെ ഒരു വീട് തകര്‍ത്ത കേസിലെ പ്രതികൂടിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ്. കേസില്‍ ഇയാളെ ജാമ്യത്തില്‍ വിട്ടിരുന്നു.