കാസർകോട്: ബസിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന കോൺഗ്രസ് പ്രവർത്തകനെ അക്രമിച്ച കേസിൽ സി. പി. എം പ്രവർത്തകരെ തടവിനും പിഴയടക്കാനും കോടതി ശിക്ഷിച്ചു. ബേഡകത്തെ കോൺഗ്രസ് പ്രവർത്തകൻ അബൂബക്കർ കുച്ചാനത്തിനെ അക്രമിച്ച കേസിൽ സി. പി . എം പ്രവർത്തകരായിരുന്ന കളത്തിൽ നാരായണൻ, ചന്ദ്രൻ പന്തലിൽ, രഞ്ജിത്ത് എന്നിവരെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ നാരായണന് മൂന്നു മാസം തടവും 1,000 രൂപ പിഴയും, രണ്ടാം പ്രതി ചന്ദ്രന് മൂന്നു മാസം തടവും പിഴയും, മൂന്നാം പ്രതി രഞ്ജിത്തിന് ഒരു വർഷം രണ്ടു മാസം തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.