മട്ടന്നൂർ: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനത്തിന് മട്ടന്നൂരിൽ തുടക്കം. തലമുറ സംഗമം അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. സി അബ്ദുൽ അസീസ് അദ്ധ്യക്ഷനായി.കെ കെ അബ്ദുള്ള മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.എം എം മുഹമ്മദ് ബഷീർ ,ബി ആർ റഹ്മാൻ , അബ്ദുൽറഹ്മാൻ,അഹമ്മദ് കബീർ ,അമ്മദ് നാറാത്ത് ,മുസ്തഫ ഇരിട്ടി, പി പി അബ്ദുൾ ലത്തീഫ്, എം പി അയ്യൂബ് പി.വി സഹീർ ,അഹ്മദ് സദാദ്, വി റജ്നാസ് എന്നിവർ സംസാരിച്ചു.ഇന്ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.അബ്ദുള്ള ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് ജില്ലാ സമ്മേളനം കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മുതൂർ, ജനറൽ സെക്രട്ടറി എം.വി.അലിക്കുട്ടി തുടങ്ങിയവർ സംസാരിക്കും. 11.30ന് വനിതാസംഗമം മട്ടന്നൂർ നഗരസഭാധ്യക്ഷ അനിതാ വേണു ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30ന് വിദ്യാഭ്യാസ സെമിനാർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.പി. നിർമ്മലാദേവി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് യാത്രയയപ്പ് സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുൾ ഖാദർ മൗലവി ഉദ്ഘാടനം ചെയ്യും.