കണ്ണൂർ: എത്ര ലക്ഷങ്ങൾ കൊടുത്താലും ഭേദമാകാത്ത രോഗങ്ങളെ പ്രതിരോധിക്കുന്ന മരുന്നാണ് കല എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അഭിപ്രായപ്പെട്ടു. പയ്യന്നൂർ നഗരസഭയുടെ സഹകരണത്തോടെ കേരള ലളിതകലാ അക്കാഡമി സ്ഥാപിച്ച ആർട് ഗ്യാലറിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പയ്യന്നൂരിലെ ചിത്രകലാ കാരന്മാർക്ക് ഒത്തുകൂടുവാനും പ്രദർശനങ്ങൾ സംഘടിപ്പിക്കുവാനുമുള്ള സ്ഥിര വേദിയായി ആർട് ഗ്യാലറി മാറും.ലളിതകലാ അക്കാദമിയുടെ 22മത് ആർട് ഗ്യാലറിയാണ് പയ്യന്നൂരിലേത്. പയ്യന്നൂരും പരിസരങ്ങളിലുമുള്ള അൻപതോളം ചിത്രകാരന്മാരുടെ ഏകദിന ചിത്രകലാ ക്യാമ്പിൽ വരച്ച ചിത്രങ്ങൾ മന്ത്രി നോക്കിക്കണ്ടു.
സി കൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ടി. വി. രാജേഷ് എം.എൽ.എ മുഖ്യാതിഥിയായി. പയ്യന്നൂർ നഗരസഭ അദ്ധ്യക്ഷൻ അഡ്വ. ശശി വട്ടക്കൊവ്വൽ, ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, ലളിതകല അക്കാദമി സെക്രട്ടറി പി വി ബാലൻ, നഗരസഭ ഉപാധ്യക്ഷ കെ പി ജ്യോതി, ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പ്രതിനിധികൾ, കലാ സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

പയ്യന്നൂർ ആർട്ട് ഗ്യാലറി ഉദ്ഘാടനം മന്ത്രി എ.കെ ബാലൻനിർവ്വഹിക്കുന്നു

വൈദ്യുതി മുടങ്ങും
ഇന്ന് രാവിലെ 9 മുതൽ വൈകന്നേരം 5 വരെ ചിറകുറ്റി, മരച്ചാപ്പ, പാറക്കടവ്, കീച്ചേരി, നരയൻ കുളം