പയ്യന്നൂർ: ടൗണിലെ സൗത്ത് ഇന്ത്യ ഹോട്ടൽ ഉടമ തായനേരിയിലെ പി.എം. കുഞ്ഞിരാമൻ (91) നിര്യാതനായി. ഭാര്യ: കുത്തൂർ നാരായണി. മക്കൾ: കുസുമം (റിട്ട. അദ്ധ്യാപിക, എസ്.എ.ബി.ടി.എം.എച്ച്.എസ്. തായനേരി), ജയശ്രീ (അദ്ധ്യാപിക, കൈക്കോട്ടുകടവ് വി.എച്ച്.എസ്.എസ്.) അഡ്വ. മുരളിധരൻ കുത്തൂർ(പയ്യന്നൂർ), സജിനി(നാഷണൽ കോളേജ് പയ്യന്നൂർ), രജനി (ടി.ഐ.എച്ച്.എസ്.എസ്. നായന്മാർമൂല, കാസർകോട്), രഘുനാഥ് (ഇന്ത്യൻ ഫോട്ടോസ്). മരുമക്കൾ: എം. കൃഷ്ണൻ, എം. ബാലകൃഷ്ണൻ (റിട്ട. മാനേജർ, എൻ.എം.ജി.ബി), ലത(അദ്ധ്യാപിക, എസ്.എൻ.ടി.ടി.ഐ, നീലേശ്വരം), ഇ. പത്മനാഭൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), സി. ശ്രീധരൻ (മണ്ണ് സംരക്ഷണ ഓഫീസ്, കാസർകോട്), അനു രഘുനാഥ്. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ (തായനേരി), നാരായണൻ (വിമുക്തഭടൻ, മുത്തത്തി), കാർത്ത്യയനി (മുത്തത്തി), പരേതനായ കുഞ്ഞിക്കണ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് സമുദായ ശ്മശാനത്തിൽ.