കണ്ണൂർ: മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ ബൈജു ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഇ. ബീന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഹോമിയോ ആശുപത്രി സുപ്രണ്ട് ഡോ. സുരേഷ് മുഖ്യാതിഥിയായി. ഡോക്ടർമാരായ സോണി, ധന്യ, അമൃത, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ലൈബ്രറി കൗൺസിൽ കൗൺസിലർ വി. കെ. ആഷിയാന, എം. കെ. നാസർ എന്നിവർ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി സി.പി. രാജൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അരുൺ ചിടങ്ങിൽ നന്ദിയും പറഞ്ഞു. പരിശോധനയ്‌ക്ക് പുറമെ സൗജന്യ മരുന്ന് വിതരണവും നടന്നു.