പെരിയ: പാക്കം കണ്ണംവയൽ വൈകുണ്ഠഗിരി വിഷ്ണുക്ഷേത്രത്തിൽ വയൽക്കോല മഹോത്സവം 18,19, 20 തീയതികളിൽ നടക്കും.18 ന് രാത്രി ഏഴിന് ദീപാരാധന, വിഷ്ണു സഹസ്രനാമാർച്ചന. ഒമ്പതിനു കുളിച്ചു തോറ്റം. 10 ന് നാടകം. 19 ന് രാവിലെ 10ന് വിഷ്ണുമൂർത്തി. ഉച്ചയ്ക്ക് 1.30 ന് അന്നദാനം. വൈകുന്നേരം 5 ന് ഗുളികൻ തെയ്യം. രാത്രി എട്ടിന് കോൽക്കളി. ഒമ്പതിന് കുളിച്ചു തോറ്റം. രാത്രി 10 ന് ഗാനമേള. 20ന് രാവിലെ വിഷ്ണുമൂർത്തി തെയ്യം. ഉച്ചയ്ക്ക് 1.30 ന് അന്നദാനം. വൈകുന്നേരം 5 ന് ഗുളികനോടു കൂടി സമാപനം.