പയ്യന്നൂർ: ഗവ. റസിഡൻഷ്യൽ വനിതാ പൊളിടെക്‌നിക് കോളേജി സ്റ്റാഫ് ക്വാർട്ടേഴ്‌സുകളുടെയും പുതിയ വികസന പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകിട്ട് മൂന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ .ടി.ജലീൽ ഉദ്ഘാടനം നിർവഹിക്കും. സി. കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
സമഗ്ര വികസനം ലക്ഷ്യമിട്ട് കോളേജ് വികസനസമതി തയാറാക്കിയ മാസ്റ്റർ പ്ലാൻ സമിതി വർക്കിംഗ് ചെയർമാൻ കെ.പി.മധു മന്ത്രിക്ക് കൈമാറും. നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ മുഖ്യതിഥിയാവും. വാർത്താ സമ്മേളനത്തിൽ കെ.പി.മധു, കെ.പി.മുഹമ്മദ് ശെരീഫ്, വി.പി ജോർജ്കുട്ടി, ഡോ. പി. എം.ഫിറോസ്, രാഘവൻ കടാങ്കോട്, പി.വി.സച്ചിൻ രാജ്, എം.അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.