ഇരിട്ടി' ഇരിട്ടി ടൗണിൽ എഴുപത് വർഷം പഴക്കം മുള്ള കെട്ടിടം അപകട ഭീതിയുയർത്തുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള ഈ കെട്ടിടത്തിൻ്റെ അപകടാവസ്ഥയെ കുറിച്ച് ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ തുറക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി ഒരു വ്യാപാര സ്ഥാപനത്തിന്റെ താഴെ ഭാഗം പൊളിഞ്ഞ് വീണു. ഓട് മേഞ്ഞ ഈ കെട്ടിടത്തിന്റെ മുന്നാം നിലയിൽ ഇരിട്ടി എ.ഇ.ഒ ഓഫീസായിരുന്നു. പിന്നീട് പുതിയ കെട്ടിടം നിർമ്മിച്ച് എ.ഇ.ഒ ഓഫീസ് മാറി.
പഴയ കെട്ടിടം ഒഴിഞ്ഞത്തിനെ തുടർന്ന് വിശാലമായ ഒരു ഹാളായിരുന്നു ഇത്. അത് പല മുറികളായി തിരിച്ച് വടകയ്‌ക്ക് നൽകുകയായിരുന്നു. ഓട് മാറ്റി ഷീറ്റ് മേയുകയും ചെയ്തു. ഇതിന്റെ മറവിൽ വലിയ അഴിമതിയാണ് ഇതിന് അനുമതി നൽകിയതു വഴി നടന്നത്.