മട്ടന്നൂർ: മട്ടന്നൂർ നഗരസഭയുടെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന പരിപാടി ചെയർപേഴ്സൺ അനിത വേണു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.റോജ, പി.പ്രസീന, ഷാഹിന സത്യൻ, വി.പി.ഇസ്മായിൽ, കൗൺസിലർമാരായ സി.വി.ശശീന്ദ്രൻ, കെ.വി.ജയചന്ദ്രൻ, വി.കെ.സുഗതൻ, സെക്രട്ടറി പി.എൻ. അനീഷ്, ഡോ.കെ.സുഷമ, ഹെൽത്ത് ഇൻസ്പെക്ടർ ടി.ടി.സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. കിടപ്പിലായ നിർധന കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണവും നടന്നു.