കണ്ണൂർ: പാപ്പിനിശ്ശേരി തുരുത്തിയിൽ ദേശീയപാത വികസനത്തിന്റെ പേരിൽ നടത്തുന്ന നീക്കങ്ങൾ നീതിക്ക് നിരക്കാത്തതാണെന്ന് കെ.സുധാകരൻ എം.. പി പറഞ്ഞു. നിരവധി വീടുകൾ ദേശീയപാത വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടും .അതൊന്നുമില്ലാതെ തന്നെ ദേശീയപാത വികസനം സാദ്ധ്യമാണ് .എന്നിട്ടും ദേശീയപാത അധികൃതർ നടത്തുന്ന നീക്കത്തിനു പിന്നിൽ ചിലരുടെ രഹസ്യ അജൻഡ ഉണ്ടെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂർ കളക്ടറേറ്റിൽ പട്ടികജാതി,പട്ടികവർഗ്ഗ അദാലത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സുധാകരന്റെ പ്രതികരണം .
പാപ്പിനിശ്ശേരി തുരുത്തിയിൽ ദേശീയ പാത വികസനത്തിന്റെ ഭാഗമായി 300 കുടുംബങ്ങൾ കുടി ഒഴിപ്പിക്കൽ ഭീഷണിയിലാണ്. കുടി ഒഴിപ്പിക്കൽ നിഴലിലുള്ളത് ഏറെയും പട്ടികജാതി വിഭാഗത്തിൽപെട്ട കുടുംബങ്ങളാണെന്നും സുധാകരൻ പറഞ്ഞു. അതേ സമയം തുരുത്തി ദേശീയപാതയിൽ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പട്ടികജാതി, പട്ടിക ഗോത്രവർഗ കമ്മീഷൻ മുമ്പാകെ പരാതിവന്നതായി കമ്മിഷൻ ചെയർമാൻ ബി. എസ് മാവോജി പറഞ്ഞു. മറ്റാരു ടേയോ താൽപ്പര്യത്തിന് വഴങ്ങി ആദ്യത്തെ അലൈൻമെന്റ് മാറ്റിയെന്നാണ് പരാതി. ബന്ധപ്പെട്ട അതോറിട്ടിയോട് ഇത് പുന:പരിശോധിക്കാൻ നിയമപരമായ സാധ്യതയുണ്ടോ എന്ന് ആരായുമെന്ന് കമ്മിഷൻ ചെയർമാൻ പറഞ്ഞു