കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പൗരത്വ സംരക്ഷണ സമിതി നേതൃത്വത്തിലുള്ള 'നമ്മളൊന്ന്' മഹാറാലി ഇന്നുനടക്കും. റാലിയിൽ ഒരു ലക്ഷത്തിൽപരം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. അലാമിപ്പള്ളി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ഉച്ചകഴിഞ്ഞ് 3.30 ന് റാലി ആരംഭിക്കും .നോർത്ത് കോട്ടച്ചേരിയിൽ പൊതു സമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാൻ മെട്രൊ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ ഉൾപ്പെടെ റാലിയെ അഭിസംബോധന ചെയ്യും.