പയ്യന്നൂർ: മാവിച്ചേരി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 19 ന് നടക്കും. ക്ഷേത്രം തന്ത്രി അബ്ലി വടക്കേ ഇല്ലത്ത് ശങ്കരവാധ്യാൻ നമ്പൂതിരിയുടെ മുഖ്യ കർമ്മികത്വത്തിൽ പുലർച്ചെ ഗണപതി ഹോമത്തോടെ താന്ത്രിക കർമ്മങ്ങൾ ആരംഭിക്കും . ഉച്ചക്ക് 12ന് അന്നദാനവും വൈകീട്ട് അടിയന്തിരവും ഉണ്ടാകും. 20ന് രാവിലെ 9 ന് കളിയാട്ടം വരച്ചുവെക്കൽ ചടങ്ങ് നടക്കും.