ഇരിട്ടി : കറേ പുസ്തകങ്ങൾ വായിച്ചു പഠിക്കുന്നത് മാത്രമല്ല വിദ്യയെന്ന് പ്രശസ്ത സംവിധായകൻ വിജി തമ്പി പറഞ്ഞു. പ്രഗതി സർഗോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വള്ളിയാട് വയലിലെ അശ്വിനികുമാർ നഗറിൽ നടന്ന പരിപാടിയിൽ പയ്യാവൂർ മാധവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രഗതി പ്രിൻസിപ്പൽ വത്സൻ തില്ലങ്കേരി , കെ. മനോജ് കുമാർ, പി. ദിൽജിത്ത് എന്നിവർ പ്രസംഗിച്ചു. രാവിലെ വിളംബര ഘോഷയാത്രയും നടന്നു.
ഇന്ന് രാവിലെ 10 .30 ന് നടക്കുന്ന സമാപന പൊതു പ്രശസ്ത സിനിമാ താരം ജയറാം ഉദ്ഘാടനം ചെയ്യും. സംവിധായകൻ വിജേഷ് മണി , താളുകണ്ടത്തിൽ ജ്വല്ലറി ഉടമ കെ.എം. സ്‌കറിയാച്ചൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. തുടർന്ന് 1 .30 ന് സിനിമാ സീരിയൽ താരങ്ങൾ അണിനിരക്കുന്ന കോമഡി ഉത്സവ രാവ് അരങ്ങേറും.
( പടം പ്രഗതി സർഗോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം സിനിമാ സംവിധായകൻ വിജി തമ്പി ഉദ്ഘാടനം ചെയ്യുന്നു )