മാഹി: ഇന്ന് മാഹി സന്ദർശിക്കുന്ന പോണ്ടിച്ചേരി ലഫ്. ഗവർണറുടെ പരിപാടി മാഹി ഐക്യ പുരോഗമന സംഖ്യം ബഹിഷ്‌കരിക്കുന്നു. സംസ്ഥാനത്ത് കോൺഗ്രസിന്റെ നേതൃത്യത്തിൽ അധികാരത്തിൽ വന്ന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുകയും ചെയ്യുന്ന ഗവർണറുടെ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. യു.പി.എ ചെയർമാൻ ഇബ്രാഹിം കുട്ടിയും, ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ രമേശ് പറമ്പത്തും സംയുക്ത വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്..