കാഞ്ഞങ്ങാട്: സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല പ്രൊജക്ട് അവതരണ മത്സരം ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.വി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ പി.വി. ദാക്ഷ, പല്ലവ നാരായണൻ എന്നിവർ പ്രസംഗിച്ചു.