നീലേശ്വരം: നഗരസഭ തലത്തിൽ നടത്തിയ പി.എം.എ.വൈ ഭവന പദ്ധതി കുടുംബ സംഗമവും അദാലത്തും റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലൻ എം.എൽ.എ.അദ്ധ്യക്ഷത മഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി. രാധ പദ്ധതി വിശദീകരിച്ചു. വൈസ് ചെയർപേഴ്‌സൺ വി.ഗൗരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.കെ കുഞ്ഞികൃഷ്ണൻ, പി.പി. മുഹമ്മദ് റാഫി, സി.ഡി.എസ്.ചെയർപേഴ്‌സൻ കെ. ഗീത, കെ. ബാലകൃഷ്ണൻ, പി. വിജയകുമാർ, വെങ്ങാട്ട് കുഞ്ഞിരാമൻ, ജോൺ ഐമൺ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ സ്വാഗതവും കെ. പ്രമോദ് നന്ദിയും പറഞ്ഞു.
സ്ഥലം എം.പി. രാജ്‌മോഹൻ എം.പിയെ പരിപാടിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ പരിപാടി ബഹിഷ്‌കരിച്ചു.
ബീഡിത്തൊഴിലാളി മാർച്ച്
നീലേശ്വരം: നീലേശ്വരം പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ സി.ഐ.ടി.യു. നേതാവ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.വി. കുഞ്ഞമ്പാടി, കെ. നാരായണൻ, കെ. കുഞ്ഞിക്കണ്ണൻ, വി.കെ. ദാമോദരൻ, കെ. കണ്ണൻ നായർ, കെ. രാഘവൻ, കെ. ശ്രീധരൻ, ശശികല, രമേശൻ എന്നിവർ സംസാരിച്ചു.
വടയന്തൂർ കഴകം പെരുങ്കളിയാട്ടം:
ആചാര്യ സംഗമം ഇന്ന്
നീലേശ്വരം: തട്ടാച്ചേരി വടയന്തൂർ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ഇന്ന് ആചാര്യസംഗമം നടക്കും.
വൈകിട്ട് 4 നു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മലബാർ ദേവസ്വം ബോർഡ് ഏരിയാ ചെയർമാൻ ഡോ. സി.കെ. നാരായണ പണിക്കർ പ്രഭാഷണം നടത്തും. വിവിധ ദേവാലയങ്ങളിലെ ആചാര സ്ഥാനികർ സംഗമത്തിനെത്തും. ഫെബ്രുവരി 4 മുതൽ 11 വരെയാണ് പെരുങ്കളിയാട്ടം.
അച്ചാംതുരുത്തി കാലിച്ചാനമ്മ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ കളിയൂട്ട് ഉത്സവത്തിനു മുന്നോടിയായി നടന്ന വിഗ്രഹ ഘോഷയാത്ര
കൊയോങ്കര പുതിയട തട്ടിൻമീത്തൽ ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിൽ പാട്ടുത്സവത്തിന്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന നെയ്‌കൂട്ടൽ ചടങ്ങ്