പുതിയങ്ങാടി: ഭക്ഷ്യവിഷബാധയേറ്റ നാല് അസാം സ്വദേശികൾ ചി​കി​ത്സ തേടി​. ചൂട്ടാട് ബീച്ചിന് സമീപം ഹംസ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഹസ്മ (64), സഫീന (3) മാജിദ (7), അസ്മ (25) എന്നിവരാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രി​യി​ൽ ചി​കി​ത്സ തേടി​യത്. പുതിയങ്ങാടിയിലെ ഒരു ഹോട്ടലിൽ നി​ന്ന് ഭക്ഷണം കഴിച്ചപ്പോഴാണ് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടത്.