മാഹി: കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കണ്ണൂർജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കക്കാട്ട് കൺവൻഷൻ സെന്ററിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.രാജൻ ഉദ്ഘാടനം ചെയ്തു.സി.ഒ.എ ജില്ലാ പ്രസിഡന്റ് വി.ജയകൃഷ്ണൻ പതാകയുയർത്തി.
വി.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ശിവദാസ് ,സംസ്ഥാന സെക്രട്ടറി സജീവ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിൽസൺ മാത്യു, എൻ കെ ദിനേശൻ, പ്രിജേഷ് അച്ചാണ്ടി എം.ആർ.രജീഷ് തുടങ്ങിയവർ സംസാരിച്ചു.
പന്ത്രണ്ടാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ജില്ലാ സമ്മേളനം നടക്കുന്നത്. ജില്ലയിലെ പതിനൊന്ന് മേഖലകളാണ് പ്രതിനിധി സമ്മേളനത്തിൽ സംബന്ധിക്കാനായി മാഹി കക്കാട്ട് കൺവെൻഷൻ സെന്ററിലെത്തിയത്. സമ്മേളനം 7.30 സമാപിച്ചു ജില്ലാ പ്രസിഡന്റ് വി.ജയകൃഷ്ണൻ, വിൽസൺമാത്യു, എ.വി. ശശികുമാർ, ജില്ല സെക്രട്ടറി പി. ശശികുമാർ , ജോയിന്റ് സെക്രട്ടറിമാർ സണ്ണി സെബാസ്റ്റ്യൻ, സി.സുരേന്ദ്രൻ, ജില്ലട്രഷറർ എം.ആർ. രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു


കാമ്പസുകൾക്കകത്തെ പ്രക്ഷോഭങ്ങൾ ഫാസിസ്റ്റ് ഭരണകൂടത്തെ ഭയപ്പെടുത്തുന്നു
പയ്യന്നൂർ: രാജ്യത്തെ വിഭജിക്കുന്ന
പൗരത്വ കരിനിയമത്തിനെതിരെ കാമ്പസുകൾക്കകത്ത് നിന്നും ഉയർന്നു വരുന്ന പ്രതിഷേധ ശബ്ദത്തെ ഫാസിസ്റ്റു ഭരണകൂടം ഭയപ്പെടുകയാണെന്നും ചെറു സമരങ്ങൾ പോലും ഭീതിയോടെ നോക്കിക്കാണുന്ന ഭരണാധികാരികൾ സമാധാന സമരത്തെപ്പോലും രക്തകലുഷിതമാക്കാൻ ശ്രമിക്കുകയാണെന്നും മുസ്ലിം യൂത്ത് ലീഗ് രാമന്തളി പഞ്ചായത്ത് കമ്മിറ്റി യോഗം ആരോപിച്ചു. പ്രസിഡന്റ്് മുഹമ്മദ് കരമുട്ടം അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം പാലക്കോട്, അഫ്‌സൽ രാമന്തളി, ജവാദ് എട്ടിക്കുളം, കെ.കെ ഇസ്മായിൽ രാമന്തളി, അസ്ഹറുദ്ധീൻ എട്ടിക്കുളം തുടങ്ങിയവർ സംസാരിച്ചു.

കാറമേൽ മുച്ചിലോട്ട് പെരുങ്കളിയാട്ടം;
നാടകോത്സവം 19 മുതൽ
പയ്യന്നൂർ: പതിനാല് സംവത്സരങ്ങൾക്ക് ശേഷം കാറമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 6 ന് ആരംഭിക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലാ സാംസ്‌കാരിക കമ്മറ്റി സംഘടിപ്പിക്കുന്ന നാടകോത്സവം 19 മുതൽ 22 വരെ തീയതികളിൽ വൈകു 6.30 ന് മുച്ചിലോട്ട് പരിസരത്ത് നടക്കും.
തിരക്കഥാകൃത്തും നോവലിസ്റ്റുമായ ജയമോഹൻ 19 ന് വൈകീട്ട് നാടകോത്സവം ഉദ്ഘാടനം ചെയ്യും.