മട്ടന്നൂർ:ചാലോടിലും പരിസര പ്രദേശങ്ങളിലും റോഡരികിൽ നിർത്തിയിട്ട ലോറികളിൽ നിന്നും രാത്രി കാലങ്ങളിൽ ബാറ്ററിയും, ഡീസലും വ്യാപകമായി മോഷണം പോകുന്നതായി പരാതി.കഴിഞ്ഞ ദിവസം രാത്രി ചാലോടിൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട പാലയോടിലെ ഇ.കെ.മുഹമ്മദ് കാസിമിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര നിസ്സാൻ ലോറിയുടെ ബാറ്ററി മോഷണം പോയി. അന്ന് രാത്രി തന്നെ കൊളോളം മുത്തപ്പൻ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന രണ്ട് കല്ലും ലോറികളിൽ നിന്നും കുംഭത്തിലെ പെട്രോൾ പമ്പിന് സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നും ബാറ്ററി മോഷണം പോയതായും പരാതിയുണ്ട്. അതുപോലെ ഫുൾ ടാങ്ക് ഡിസലടിച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നും ഡീസൽ മോഷണം പോയതായും പരാതിയുണ്ട്. മോഷണം വ്യാപകമായ സാഹചര്യത്തിൽ ലോറി ഉടമകൾ പോലീസിൽ പരാതി നൽകി.