തലശ്ശേരി:കട്ടപ്പനയിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നതിനിടയിൽ പിടിയിലായ പ്രതിയുടെ ഫോട്ടോയും വാർത്തയും മാറ്റി തലശ്ശേരി സ്വദേശിയായ യുവാവിനെ സുഹൃത്തുക്കൾ വെട്ടിലാക്കി.
തലശ്ശേരി ഉക്കാണ്ടൻ പിടികക്കടുത്ത സജ്ജയനാണ് അടുത്ത ചങ്ങാതിമാരുടെ അതിര് വിട്ട തമാശകാരണം സമൂ​ഹമദ്ധ്യത്തിൽ അപമാനിതനായത്. ഒരു സുഹൃത്ത് ഇട്ട സ്റ്റാറ്റസ് പെട്ടെന്ന് തന്നെ വാട്‌സ് അപിൽ വൈറലായി. മനസറിയാത്ത കുറ്റത്തിന് നാട്ടിലും വീട്ടിലും അപമാനിതനായ യുവാവ് തലശ്ശേ​രി പൊലീസിലെത്തി പരാതി നൽകി.നിജസ്ഥിതി ബോധ്യപ്പെട്ട പൊലീസ് സജ്ജയനെ കുരുക്കിട്ട സുഹൃത്തുക്കളെയും അവരുടെ ബന്ധുക്കളെയും ഇന്നലെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയക്കുകയായിരിന്നു.

സഹവിദ്യാലയ മിനി സ്‌പോർട്‌സ് സംഘടിപ്പിച്ചു
മാഹി: കേന്ദ്രീയ വിദ്യാലയ മാഹിയുടെ നേതൃത്വത്തിൽ ചാലക്കര ഉസ്മാൻ ഗവ: ഹൈസ്‌കൂളിൽ സംഘടിപ്പിച്ച മിനി കായികമേള ശ്രദ്ധേയമായി.ബാല ദിവസ് ആഘോഷത്തിന്റെ ഭാഗമായുള്ള മിനി സ്‌പോർട്‌സ് സംഘടിപ്പിച്ചത്.ചെമ്പ്ര ഗവ. എൽ. പി സ്‌കൂളിലെയുംകേന്ദ്രീയ വിദ്യാലയത്തിലെയുംഗവ.ഉസ്മാൻ സ്‌കൂളിലെയും നാലും അഞ്ചും ക്ലാസ്സുകളിലെ കുട്ടികളാണ് മിനി കായിക മേളയിൽ പങ്കെടുത്തത്.
പ്രധാനാധ്യാപകൻ എം.മുസ്തഫ ഉദ്ഘാടനം ചെയ്തു.കിറഞ്ഞിത് യു ശർമ്മ അധ്യക്ഷത വഹിച്ചു. കെ.തങ്കലത, ജമുന ബായ്​,വിനീത എം. എം, കെ.അശ്വിനി എന്നിവർ പ്രസംഗിച്ചു.
നൂറോളം കായിക താരങ്ങൾ പങ്കെടുത്ത മേളക്ക് ജതിൻ,അനുശ്രീ,അഖില,ഡൽസി, എന്നിവർ നേതൃത്വം നൽകി.


ചിത്രം ​ സഹവിദ്യാലയ മിനി കായിക മേള എം.മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു.