കാസർകോട്: പ്രസ്‌ക്ലബ്ബിന്റെ മിഴി ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംനസീർ ഓർമ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സിനിമാ താരം വിഷ്ണു ഉദ്ഘാടനം ചെയ്തു. സുബിൻ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് ഹാഷിം, കെ.വി. പത്മേഷ്, ഷാഫി തെരുവത്ത്, കെ.കെ. ഷൈജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഇരുട്ടിന്റെ ആത്മാവ് സിനിമയുടെ പ്രദർശനം നടന്നു.
ഫോട്ടോ: പ്രേം നസീർ ഓർമ അനുസ്മരണ പരിപാടി സിനിമാ താരം വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു
അശോകന് അമ്പലത്തറ സ്‌നേഹാലയത്തിന്റെ തണൽ
ചന്തേര: ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു കിഴക്കുവശം വാടകക്കെട്ടിടത്തിൽ 10 വർഷമായി ഏകാന്തമായി കഴിഞ്ഞിരുന്ന കോഴിക്കോട് കല്ലായി സ്വദേശി കെ.എൻ അശോകൻ (88) ഇനി അമ്പലത്തറ സ്‌നേഹാലയത്തിൽ സസുഖം വാഴും. ഇന്നലെ ചന്തേര ജനമൈത്രി പൊലീസാണ് അശോകനെ സ്‌നേഹാലയത്തിൽ എത്തിച്ചത്.
വാർദ്ധക്യ സഹജമായ പരാധീനതകൾ കണ്ടറിഞ്ഞ് ചെറുവത്തൂരിലെ ഓട്ടോ ഡ്രൈവറായ മനോജ് ചന്തേര ജനമൈത്രീ ബീറ്റ് ഓഫീസർമാരെ വിവരം അറിയിക്കുകയായിരുന്നു.
അശോകനെ യാത്രയാക്കാൻ ചന്തേര എസ്.ഐ വിപിൻ ചന്ദ്രൻ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് അരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നാരായണൻ, സ്റ്റേഷൻ റൈറ്റർ ജഗദീശൻ, ജനമൈത്രീ ബീറ്റ് ഓഫീസർമാരായ കെ.വി പ്രദീപൻ, സുരേശൻ കാനം എന്നിവരും നാട്ടുകാരും സന്നിഹിതരായി.
പടം.. അശോകനെ ചന്തേര പൊലീസും നാട്ടുകാരും ചേർന്ന് അമ്പലത്തറ സ്‌നേഹാലയത്തിലേക്ക് കൊണ്ടുപോകുന്നു