ഓപ്പൺ ഡിഫൻസ്
ജിയോളജിയിൽ ഗവേഷണം നടത്തുന്ന ലളിത.എം എന്ന വിദ്യാർത്ഥിനി പി.എച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പൺ ഡിഫൻസ്) 24ന് രാവിലെ 11ന് കാസർകോട് ഗവ. കോളേജിലെ ജിയോളജി വിഭാഗത്തിൽ നടത്തും. പ്രബന്ധം സെമിനാറിന് മൂന്ന് ദിവസം മുമ്പ് മുതൽ കാസർകോട് ഗവ. കോളേജിലെ ജിയോളജി വിഭാഗം ലൈബ്രറിയിൽ പരിശോധനയ്‌ക്ക് ലഭ്യമാണ്.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ എം.എ. ഹിന്ദി, അറബിക്, ഹിസ്റ്ററി (റെഗുലർ/ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 29 ന് വൈകിട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ്‌സി. എം.എൽ.റ്റി. (റെഗുലർ/സപ്ലിമെന്ററി) മെയ് 2018 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 29 ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.
ടൈംടേബിൾ
27 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി. (റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഹാൾടിക്കറ്റ്
ഒന്നാം സെമസ്റ്റർ പി.ജി.ഡി.സി.പി നവംബർ 2019 റെഗുലർ പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ 21 മുതൽ ലഭ്യമാകും. സപ്ലിമെന്ററി വിദ്യാർത്ഥികൾ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റണം.