പെരിയ: പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ അറിവുത്സവം പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ശാരദ എസ്. നായർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. രമ്യ ഗിരീഷ്, ഇന്ദിര, സതീശൻ എന്നിവർ പ്രസംഗിച്ചു. ശ്രീജ സ്വാഗതവും സുനിത നന്ദിയും പറഞ്ഞു.