കണ്ണൂർ: സ്‌കൂൾ കൗൺസലർമാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കണമെന്ന് ഓർഗനൈസേഷൻ ഒഫ് സോഷ്യൽ വർക്കേഴ്‌സ് ആൻഡ് കൗൺസലേഴ്‌സ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക,ജനുവരി 26ലെ മനുഷ്യ ചങ്ങല വിജയിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് വി്.വി. ശ്രുതി അദ്ധ്യക്ഷത വഹിച്ചു.എം.ജി. സിന്ധു, ധന്യ ആബിദ്,എം. ശാരി, കെ.എം. ദിൽന, ഡീനമാത്യൂ,സബിത,രതീശൻ, കെ.സി.സുധീർ,വൈ.വൈ. മത്തായി, പി.പി. സുജയ,എം. സമീന,സുനു കൊയേൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സന്ധ്യ മനു (പ്രസിഡന്റ് ), എം. സമീന, ഗ്രീഷ്മ ബേബി (വൈസ് പ്രസിഡന്റ് ),സുനു കൊയേൻ(സെക്രട്ടറി),റോസ് മേരി മാത്യു(ജോയിന്റ് സെക്രട്ടറി), എം. ശാരി (ട്രഷറർ).