കണ്ണൂർ: എസ്.ഡി.പി.ഐ മതരാഷ്ട്ര വാദമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് പ്രചരിപ്പിക്കുന്ന എൽ.ഡി.എഫ് ലഘുലേഖയ്‌ക്കെതിരെ എസ്.ഡി.പി.ഐ രംഗത്ത്. എൽ. ഡി. എഫ് കണ്ണൂരിൽ വിതരണം ചെയ്ത ലഘുലേഖയിലാണ് എസ്.ഡി.പി.ഐക്കെതിരെ ആരോപണമുള്ളത്. ഇതിന് അടിസ്ഥാനമായ തെളിവുകൾ എൽ. ഡി. എഫ് ഹാജരാക്കുകയോ തുറന്ന സംവാദത്തിനു തയാറാവുകയോ വേണമെന്നു സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽമജീദ് ഫൈസി ആവശ്യപ്പെട്ടു. വ്യാജ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ, സെക്രട്ടറി കെ.കെ അബ്ദുൾജബ്ബാർ, ബഷീർ കണ്ണാടിപ്പറമ്പ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.