കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഓടുമേഞ്ഞ പഴയ വീടിനുള്ളിൽ പ്രവൃത്തിക്കുന്ന പലഹാര നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. ഇന്നലെ പുലർച്ചെ അഞ്ചുമണി സമയത്ത് നടക്കാനിറങ്ങിയവരാണ് ഇവിടെ നിന്നു പുക ഉയരുന്നത് ആദ്യം കണ്ടത്. അവർ ഉടൻ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ഒരു മണിക്കൂറിലേറെ ശ്രമിച്ചാണ് തീയണച്ചത്.

ഷോട്ട് സർക്യുട്ട് മൂലമാണ് തീ പിടിച്ചതെന്നു കരുതുന്നു. നീലേശ്വരം ആലിൻകീഴിലെ ജെയിംസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. സീനിയർ ഫയർ ഓഫീസർ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സണ്ണി ഇമ്മാനുവൽ, എസ്.യു മനു, ഫയർമാൻ ഡ്രൈവർ കെ.ടി ചന്ദ്രൻ, ഹോംഗാർഡ് രമേശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.