ഇരിട്ടി:ലൈഫ് മിഷൻ ഭവന പദ്ധതിയിൽ പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽ നിർമ്മിച്ച 893 വീട്ടുടമസ്ഥരുടെ കുടുംബസംഗമവും അദാലത്തും 20ന്് ബ്ലോക്ക് ഹാളിൽ നടക്കും.രാവിലെ 10ന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്തുകൾക്കുള്ള അനുമോദനം ജില്ലാ പഞ്ചായത്തംഗം വി.കെ.സുരേഷ്ബാബുവും ജീവനക്കാർക്കുള്ള ആദരം ബ്ലോക്ക് വൈസ്.പ്രസിഡന്റ് വി.ഷാജിയും നിർവ്വഹിക്കും.തൊഴിലുറപ്പ് പദ്ധതിയിൽ 200 ദിവസം പൂർത്തിയായവരെയും മികച്ച പ്രവർത്തനം നടത്തിയവരെയും പഞ്ചായത്ത് സെക്രട്ടറിമാരെയും ആദരിക്കും. വർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന,സെക്രട്ടറി കെ.എം.ബീന,കെ.വി.വിജിത്ത്,ഉഷ അശോക് കുമാർ,കെ.എ.നാസർ എന്നിവർ സംബന്ധിച്ചു.