കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഭക്ഷ്യവിഷബാധയെ ഗൗരവമായി കാണണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ.ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ മൂലമോ ഭക്ഷണം പഴകുമ്പോൾ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളർച്ച മൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാമെന്നാണ് വകുപ്പിന്റെ മുന്നറിയിപ്പ്.
പൊതുചടങ്ങുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ ഭക്ഷ്യ വിഷബാധയുണ്ടാകുന്നത്. എന്നാൽ ചിലപ്പോൾ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വഴിയും ഭക്ഷ്യവിഷബാധ ഉണ്ടാകാറുണ്ട്.
ലക്ഷണം
ഭക്ഷണം കഴിച്ചശേഷമുണ്ടാകു ഓക്കാനം, ഛർദ്ദി, മനംപിരട്ടൽ, ശരീരവേദന, ശരീരത്തിൽ തരിപ്പ്, വയറിളക്കം, വയറവേദന എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണം. ഭക്ഷണം കഴിച്ചതിനശേഷം മണിക്കൂറുകൾക്കുള്ളിലോ ചിലപ്പോൾ ഒരു ദിവസം വരെ നീണ്ടുനിൽക്കു ഇടവേളയ്ക്ക് ശേഷമോ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണം വരെ സംഭവിക്കാനുള്ള സാധ്യതയേറെയാണ്.
സാധാരണഗതിയിലുള്ള അധികം ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധയാണെങ്കിൽ 2 3 മണിക്കൂർ കൊണ്ട് ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻ വെള്ളം, ഒ. ആർ. എസ് ലായനി തുടങ്ങിയവ കുടിക്കാൻ നൽകണം. രോഗിയുടെ ശരീരത്തിൽ ജലാംശം കുറയാതെ നോക്കണം. ഛർദ്ദി ആവർത്തിക്കുക, ഒരു ദിവസം കഴിഞ്ഞും ഭേദമാകാതിരിക്കുക, തളർന്ന് അവശനിലയിലാവുക, വയറിളക്കം പിടിപെടുക, കടുത്ത വയറവേദന അനുഭവപ്പെടുക, മലത്തിൽ രക്തത്തിന്റെ അംശം കാണുക എന്നീ ലക്ഷണങ്ങൾ കണ്ടാലുടനെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകേണ്ടതാണ്.
വേണം കരുതൽ
അടുക്കളയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പച്ചക്കറി, മീൻ, മുട്ട, ഇറച്ചി തുടങ്ങിയവ പാചകം ചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങൾ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ യഥാസമയം പുറത്തുകളയണം. ഈച്ചശല്യം ഒഴിവാക്കണം. ചീഞ്ഞ പച്ചക്കറികൾ, പഴകിയ മീൻ, മുട്ട, ഇറച്ചി എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്.പാചകം ചെയ്ത ഭക്ഷണസാധനങ്ങൾ നിയന്ത്രിതമായ ഊഷ്മാ വിലല്ല സൂക്ഷിക്കുതെങ്കിൽ അവ ഒരു നിശ്ചിതസമയത്തിനു ശേഷം ഉപയോഗിക്കാതിരിക്കുക. പൊതുചടങ്ങുകളിൽ ഭക്ഷണം കഴിക്കുന്നവർക്ക് നന്നായി കൈ കഴുകുതിനുള്ള സൗകര്യം നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക, ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ, ഇലകൾ എന്നിവ നന്നായി വൃത്തിയാക്കണം, പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, പാക്കറ്റിൽ ലഭ്യമായ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ആഹാര പദാർത്ഥങ്ങൾ എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. ചെമ്പു പാത്രങ്ങളാണെങ്കിൽ ഈയം പൂശിയിട്ടുള്ളതാണെും ഉറപ്പുവരുത്തുക. വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലിൽ നിന്നു മാത്രം ആഹാരം കഴിക്കുക. യാത്രകളിൽ കഴിയുന്നതും സസ്യാഹാരം മാത്രം.
ബൈറ്റ്
ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമയമാക്കുന്നതും അണുബാധയ്ക്ക് കാരണമാകുന്നത്.റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് .
ഗതാഗതം നിരോധിച്ചു
തളിപ്പറമ്പ് :തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിലെ ചാണോക്കുണ്ട് പാലം പുനർ നിർമ്മിക്കുന്നതിനാൽ പ്രസ്തുത റോഡ് വഴിയുള്ള വാഹനഗതാഗതം ജനുവരി 22 മുതൽ നിരോധിച്ചു. വാഹനങ്ങൾ ഒടുവള്ളിത്തട്ട് നടുവിൽ കരുവഞ്ചാൽ വഴി തിരിച്ചുപോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.