തൃക്കരിപ്പൂർ: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ അനുവദിച്ച അധ്യാപക തസ്തികകൾ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.പി.എസ്.ടി.എ. ചെറുവത്തൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രിസഡന്റ് എം.പി. ജയകുമാർ അധ്യക്ഷത വഹിച്ചു. കെ. സുഗതൻ, പി. ശശിധരൻ, കെ. ശ്രീനിവാസൻ, പി. രാമചന്ദ്രൻ അടിയോടി, കെ. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. പി. ജയകുമാർ (പ്രസിഡന്റ്), കെ.എ. ജെസി, കെ. കൃഷ്ണൻ ( വൈസ് പ്രസിഡന്റ്), കെ. സുഗതൻ ( സെക്രട്ടറി), കെ.വി. മധുസൂദനൻ, എം.വി. ശ്രീമതി (ജോയിന്റ് സെക്രട്ടറി) കെ. രാജേഷ് കുമാർ (ട്രഷറർ).