പയ്യന്നൂർ: മോണോ ആക്ട് വേദിയിൽ പ്രധാന വിഷയമായത് കത്തി നിൽക്കുന്ന പൗരത്വ നിയമ ഭേദഗതി ബിൽ.രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീര ജവാൻ അസ്ക്കറിന്റെ ഉമ്മയെ നാട് കടത്തുന്നതും ,സ്വാതന്ത്ര സമരത്തിനു വേണ്ടി പോരാടിയ മുസൽമാൻ മുസ്തഫയുടെ കുടുംബത്തെ കരിനിയമത്തിെൻറ പേരിൽ ജയിലിലടക്കുന്നതുമെല്ലാമാണ് വേദിയിൽ മിന്നിമാഞ്ഞത്.വാളയാർ പെൺകുട്ടികൾ ഉൾപ്പെടെ പിഞ്ചുകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും ,കഴിഞ്ഞ് പോയ കാലത്തെ തഴ്ന്ന ജാതിക്കാർക്ക് നേരെയുണ്ടായ അവഗണനയും ചൂഷണവും വീണ്ടും തിരിച്ചു വരും വിധത്തിലുള്ള ഇന്നത്തെ സാമൂഹ്യ ചുറ്റുപാടുമെല്ലാം മോണോ ആക്ട് വേദിയിൽ നിറഞ്ഞാടുകയായിരുന്നു.