പയ്യന്നൂർ: നഗരസഭ മുൻ കൗൺസിലറും റിട്ട. പ്രധാനാദ്ധ്യാപികയുമായ തായിനേരിയിലെ പി.പി ലക്ഷ്മി (72) നിര്യാതയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകയും സി.പി.എം എ.കെ.ജി നഗർ ബ്രാഞ്ചംഗവുമാണ്. ഭർത്താവ്: പരേതാനായ വി.പി കൃഷ്ണൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി). മക്കൾ: വി.പി. വിനോദ് (എ.ഐ.എ.എൽ.പി സ്കൂൾ ചള്ളങ്കയം), വിജയ (അധ്യാപിക). മരുമക്കൾ: ഇ.വി സുജ (മാണിയാട്ട്), എം.വി രാഘവൻ (അധ്യാപകൻ പാടിച്ചാൽ). സഹോരങ്ങൾ: കുഞ്ഞാതി (കാരന്താട്ട്), കരുണാകരൻ (ഏര്യം), കുഞ്ഞിരാമൻ, കുഞ്ഞപ്പൻ, നാരായണി. മൃതദേഹം ഇന്ന് 3.30 ന് പരിയാരം ഗവ. കണ്ണൂർ മെഡിക്കൽ കോളേജിന് കൈമാറും.