കാസർകോട്: കുഡ്‌ലു സ്വദേശിയുടെ പി.എഫ് പെൻഷൻ തുകകൾ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കുഡ്‌ലു കാവിൽ ഹൗസിലെ കെ രാജന്റെ പരാതിയിൽ കുഡ്‌ലുവിലെ മനോഹരൻ, പെരിയടുക്കയിലെ രാജൻ എന്നിവർക്കെതിരെയാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്.
രാജൻ മുമ്പ് കുഡ്‌ലു വില്ലേജിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മനോഹരനും പെരിയടുക്ക രാജനും ഈ സ്ഥാപനത്തിലെ ജീവനക്കാരാണ്. കുഡ്‌ലു രാജൻ കമ്പനിയിലെ ജോലി അവസാനിപ്പിച്ചതോടെ ഇദ്ദേഹത്തിന്റെ പി.എഫ് തുകയായ 19350 രൂപയും പെൻഷൻ തുകയായ 6076 രൂപയും ഇരുവരും ചേർന്ന് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് പരാതി.