പയ്യന്നൂർ: കണ്ടങ്കാളി സമരത്തിന് എൻഡോസൾഫാൻ പീഡിത ജനകീയമുന്നണിയുടെ ഐക്യദാർഢ്യം. പ്രശസ്ത സാമൂഹിക പ്രവർത്തക ദയാബായി ഇന്ന് രാവിലെ 11 മണിക്ക് സമരപ്പന്തലിൽ 'പ്രതിഷേധ ജ്വാല' ഏകപാത്ര നാടകം അവതരിപ്പിക്കും. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ പ്രസംഗിക്കും.നിർദ്ദിഷ്ട കണ്ടങ്കാളി പെട്രോളിയം പദ്ധതിക്കെതിരെ ജനകീയ സമരസമിതി പയ്യന്നൂരിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 80 ദിവസം പിന്നിട്ടു.



പുളിങ്ങോംശങ്കരനാരായണ ക്ഷേത്രം ഉത്സവം തുടങ്ങി
ചെറുപുഴ:പുളിങ്ങോം ശങ്കരനാരായണ ധർമശാസ്താ ക്ഷേത്രം കൊടിയേറ്റ ഉത്സവത്തിന് തുടക്കമായി. 26 ന് സമാപിക്കും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ആണ് ഉത്സവം നടക്കുന്നത്. ഇന്ന് രാവിലെ 5.30ന് വാതിൽമാടം പൊട്ടൻ ദൈവസ്ഥാനത്ത് കളിയാട്ടം.വൈകിട്ട് സർപ്പബലി, 6.30 ന് ജ്ഞാനപ്പാന പാരായണം.21ന് രാവിലെ 10ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, ആറിന് ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റ് നടത്തും. രാത്രി 9.30 ന് നൃത്തനിശ.22ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം,10ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, രാത്രി എട്ടിന് പ്രഭാഷണം.23ന് രാത്രി എട്ടിന് തിരുവാതിര, നാടൻപാട്ട്' 24ന് രാവിലെ10 ന് കലവറ നിറയ്ക്കൽ,രാത്രി ഒൻപതിന് ചാക്യാർകൂത്ത്.25ന് രാത്രി ആറിന് നഗരപ്രദക്ഷിണം,പറയെടുപ്പ്, 10 ന് ഗാനമേള.സമാപന ദിനമായ 26ന് രാവിലെ 8.30ന് ആറാട്ട് എഴുന്നള്ളിപ്പ്, വലിയ കാണിക്ക, 12ന് ആറാട്ടു സദ്യയോടെ സമാപിക്കും. ഉത്സവ ദിനങ്ങളിൽ അന്നദാനം, അക്ഷരശ്ലോകസദസ്സ്, ഭാഗവത പാരായണം,വിശേഷാൽ പൂജകൾ എന്നിവയുണ്ടാകും.