ചെറുവത്തൂർ: കല്യാണ ബസ് സ്കൂട്ടറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനു പരുക്ക്. തുരുത്തി വപ്പിലമാടിലെ ഒ. ബാബു (37)വിനാണ് പരിക്കേറ്റത്. ഇയാളെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് മൂന്നു മണിയോടെ ചെറുവത്തൂർ ദേശീയ പാതയിൽ കുട്ടമത്ത് ജംഗ്ഷനിലാണ് അപകടം. കുമ്പളയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന കല്യാണ ബസ് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.