ശ്രീകണ്ഠപുരം: മലപ്പട്ടം ടൗൺ മുതൽ സ്‌കൂൾ ജംഗ്ഷൻ വരെയുള്ള റോഡ് പ്രവൃത്തി ആരംഭിച്ചതിനാൽ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം ഇന്ന് മുതൽ ഫെബ്രുവരി മൂന്ന് വരെ നിരോധിച്ചു. കണിയാർ വയൽ വഴി മലപ്പട്ടത്തേക്ക് വരുന്ന വാഹനങ്ങൾ പെരുവളത്ത്പറമ്പ്, ചൂളിയാട് ,പാവന്നൂർ എട്ടേയാർ വഴി മലപ്പട്ടത്തേക്കും മലപ്പട്ടത്തു നിന്ന് കണിയാർവയലിലേക്ക് പോകുന്ന വാഹനങ്ങൾ മലപ്പട്ടം കോട്ടൂർ വഴി കണിയാർ വയലിലേക്കും പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
മയ്യിൽ കാര്യാറമ്പ കാഞ്ഞിരത്തട്ട് എക്കോട്ടമ്പലം റോഡിൽ മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ 22 മുതൽ 26 വരെ ഈ റോഡിൽ ഗതാഗതം നിരോധിച്ചു. മയ്യിൽ ഭാഗത്തു നിന്ന് ചെറുവത്തലമൊട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എട്ടേയാർ പൊറോളം ചട്ടുകപ്പാറ വഴിയും തിരിച്ചും പോകേണ്ടതാണ്. ചെറുവത്തല മൊട്ട ഭാഗത്ത് നിന്ന് മയ്യിൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തായംപൊയിലിൽ നിന്ന് ചെറുപഴശ്ശി മയ്യിൽ വില്ലേജ് ഓഫീസ് റോഡ് വഴിയും പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.