കണ്ണൂർ:കേരള ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പൗരത്വ നിയമഭേദഗതിക്കെതിരെ ജനകീയ കേരള ലോംഗ് മാർച്ച് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷനും സംഘാടക സമിതി രൂപീകരണവും നടന്നു. മേയർ സുമാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൺവീനർ മനോജി ടി.സാരംഗ് അദ്ധ്യക്ഷത വഹിച്ചു.ടി.എ.മുജീബ്,നിസാം തലശ്ശേരി,തസ്നിഫാത്തിമ എന്നിവർ പ്രസംഗിച്ചു.