കണ്ണൂർ: സ്വാമി സ്വരൂപാനന്ദയുടെ ഭഗവദ് ഗീത പ്രഭാഷണ പരമ്പര 23മുതൽ 26 വരെ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് ആറ് മുതൽ 7.30വരെയാണ് പ്രഭാഷണം. ഗായത്രി മന്ത്രം ആസ്പദമാക്കിയുള്ള പഠനക്ലാസ് 24 മുതൽ 26വരെ രാവിലെ ഏഴു മുതൽ കണ്ണൂർ ചിന്മയ ബാലഭവനിൽ നടക്കും. 26ന് രാവിലെ 8.30ന് സുധീർ ചൈതന്യയുടെ നേതൃത്വത്തിൽ ഗായത്രിഹവനം കണ്ണൂർ ചിന്മയ ബാലഭവനിൽ നടക്കും. പ്രവേശനം സൗജന്യമാണ്. വാർത്താസമ്മേളനത്തിൽ കെ.കെ.രാജൻ, മഹേഷ് ചന്ദ്ര ബാലിഗ, പി.സി.മിത്രൻ, ടി.ഒ.വി.ശങ്കരൻ നമ്പ്യാർ, വിനീഷ് രാജഗോപാൽ എന്നിവർ പങ്കെടുത്തു.