കാഞ്ഞങ്ങാട്: ഫെബ്രുവരി 1, 2 തീയ്യതികളിൽ നടക്കുന്ന കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന സമ്മേളനത്തോടുബന്ധിച്ച് മഹിളാ സംഗമം സംഘടിപ്പിച്ചു. സ്വാമി പ്രേമാനന്ദ ശിവഗിരി തീർത്ഥങ്കര ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷ കെ.പി. ശശികല മുഖ്യ പ്രഭാഷണം നടത്തി.
കെ.ബി. ശോഭാ ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. കേരളവനവാസി വികാസകേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി കെ. കുമാരൻ, സംഘാടക സമിതി ജനറൽ കൺവീനർ പി. കൃഷ്ണൻ ഏച്ചിക്കാനം, പി. ഗീത എന്നിവർ സംസാരിച്ചു.
പടം
കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് സംഘടിപ്പിച്ച മഹിളാ സംഗമത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തുന്നു.
പൂരക്കളി കലാ അക്കാഡമി
രജത ജൂബിലി ആഘോഷം
കാഞ്ഞങ്ങാട്: ഒരു വർഷം നീളുന്ന പരിപാടികളോടെ പൂരക്കളി കലാ അക്കാഡമി രജത ജൂബിലി ആഘോഷം
സംഘടിപ്പിക്കാൻ അക്കാഡമി ജില്ലാ കൺവൻഷൻ തീരുമാനിച്ചു.
കോട്ടച്ചേരി കുന്നുമ്മൽ സഹകരണ ബാങ്ക് ഹാളിൽ സംസ്ഥാന പ്രസിഡന്റ് എൻ. കൃഷ്ണൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മെഗാപൂരക്കളി, ആദരിക്കൽ, മറുത്തുകളി പൂരക്കളി മഹോത്സവങ്ങളും സെമിനാറും തുടങ്ങിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
കെ. ഗോപിനാഥ് അധ്യക്ഷനായി. വി. ഗോപാലകൃഷ്ണൻ പണിക്കർ ഭാവിപരിപാടികൾ വിശദീകരിച്ചു. ടി. ചോയ്യമ്പു, മയിച്ച പി. ഗോവിന്ദൻ, എം.പി പത്മനാഭൻ, പി.കെ നാരായണൻ, കുഞ്ഞിക്കണ്ണൻ കയ്യൂർ, കുഞ്ഞിക്കണ്ണൻ അടോട്ട്, കെ.വി കുഞ്ഞമ്പാടി, ഗോപാലൻ പാലക്കുന്ന്, പവിത്രൻ കുട്ടമത്ത്, വസന്തൻ കാട്ടുകുളങ്ങര, അനീഷ് രാവണേശ്വരം എന്നിവർ സംസാരിച്ചു. എൻ.ടി ചന്ദ്രൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: പി.പി കരുണാകരൻ (പ്രസിഡന്റ്), കെ.വി കുഞ്ഞമ്പാടി തുരുത്തി, കെ. ഗോപിനാഥ് (വൈസ് പ്രസിഡന്റ്), എൻ.ടി ചന്ദ്രൻ (സെക്രട്ടറി), ഗോപാലൻ പാലക്കുന്ന്, പവിത്രൻ കുട്ടമത്ത്, വസന്തൻ കാട്ടുകുളങ്ങര (ജോയിന്റ് സെക്രട്ടറി), അനീഷ് രാവണേശ്വരം (ടഷറർ).
കേരള പൂരക്കളി കലാഅക്കാഡമി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.പി കരുണാകരൻ, സെക്രട്ടറി എൻ.ടി ചന്ദ്രൻ.