മാഹി: പള്ളൂർ വയൽ റോഡിലെ മാഹി കോഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിലെ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ജനുവരി 22, 23 തിയതികളിൽ നാഷണൽ ലെവൽ ഇന്റർ കോളേജ് ഫെസ്റ്റ് നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .വിവിധ സംസ്ഥാനങ്ങളിലെ നൂറിൽ പരം കാമ്പസുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ. വി.തിലകവതി പറഞ്ഞു.
22 ന് രാവിലെ 10ന് ചലച്ചിത്ര താരം ഷർജാ നോ ഖാലിദ് പരിപാടി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ഇ.വത്സരാജ്, കോളേജ് മാനേജ്‌മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കോളേജ് പ്രസിഡന്റ് പി.സി.ദിനേശ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ഷംന ബീബി, സ്റ്റുഡന്റ് കോർഡിനേറ്റർ മുഹമ്മദ് ഫാദ്, ഷിജിൻ അളകാപുരി, ഡിക്‌സൺ വർഗീസ്', കെ.വി.സന്ദീവ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.